കയറുന്നതിന് മുന്‍പേ ബസ് മുന്നോട്ടെടുത്തു; പേരാമ്പ്ര മുളിയങ്ങലില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥിക്ക് രക്ഷയായത് സ്‌ക്കൂള്‍ ബാഗ്, വീഡിയോ കാണാം


പേരാമ്പ്ര: സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്നും തെറിച്ചു വീണു. മുളിയങ്ങലില്‍ ഇന്ന് രാവിലെ 9.45ഓടെയാണ് സംഭവം. പത്തോളം വിദ്യാര്‍ത്ഥികള്‍ ബസിന്റെ പിന്നിലെ ഡോറിലൂടെ കയറുന്നതിനിടെയാണ് അപകടം. കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ നിന്നാണ് വിദ്യാര്‍ഥി വീണത്.

രാവിലെ തന്നെയായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നാലഞ്ച് വിദ്യാര്‍ത്ഥികള്‍ കയറിയതോടെ ഡോറ് അടക്കാതെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ പിന്നിലുണ്ടായിരുന്ന കുട്ടി ബസില്‍ നിന്നും പുറമടിച്ച് റോഡിന് സമീപത്തേക്ക് വീണു. ബാഗ് ഉള്ളതിലാണ് കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്‌.

തറയിലേക്ക് വീണയുടന്‍തന്നെ കുട്ടി എഴുന്നേറ്റ് നിന്നു. പിന്നാലെ സമീപത്ത് നിന്നും ഒരാള്‍ ഓടിയെത്തി കാര്യം അന്വേഷിക്കുകയായിരുന്നു.

Description: The school student fell from the bus