ഉരുളെടുത്ത വിലങ്ങാടിനേയും ചേർത്ത് പിടിക്കണം; ഉരുൾപൊട്ടലിൽ പൂർണമായും വീട് തകർന്ന വിലങ്ങാട് മേഖലയിലെ 20 കുടുംബങ്ങൾക്ക് ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ വീടൊരുക്കുന്നു


വിലങ്ങാട്: ഉരുൾപൊട്ടലിൽ പൂർണമായും വീട് തകർന്ന വിലങ്ങാട് മേഖലയിലെ കുടുംബങ്ങൾക്ക് വീടൊരുക്കുന്നു. 20 കുടുംബങ്ങൾക്കാണ് വീട് നിർമിച്ച് നൽകുന്നത്. ഷാഫി പറമ്പിൽ എം പി തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

ഒരു മനുഷ്യായുസ് മുഴുവൻ അധ്വാനിച്ചതൊക്കെയും നിമിഷനേരം കൊണ്ട് നഷ്ടപ്പെട്ടവരാണ് വിലങ്ങാടുകാർ. പലരും ക്യാമ്പിലും ബന്ധുവീടുകളിലുമാണ്. ഇവരെ പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കെഎംസിസി, ഇഖാസ്,തണൽ തുടങ്ങിയ സ്ഥാപനങ്ങളുടേയും സുമനസുകളുടെയും സഹായത്തോടെയാണ് വീട് നിർമ്മിച്ച് നൽകുന്നതെന്ന് ഷാഫി പറമ്പിൽ എം പി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.