നവീകരണം പൂർത്തിയായി ; തിരുവള്ളൂർ ഇട്ടാക്കിമീത്തൽ പോയത്ത്‌മുക്ക് റോഡ് നാട്ടുകാർക്ക് തുറന്ന് കൊടുത്തു
വള്ളിയാട്: ഇട്ടാക്കിമീത്തൽ പോയത്ത്‌മുക്ക് റോഡ് നാട്ടുകാർക്ക് തുറന്ന് കൊടുത്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം പൂർത്തിയാക്കിയത്. ഇട്ടാക്കിമീത്തൽ പോയത്ത്‌മുക്ക് റോഡിന്റെ ഉദ്ഘാടനം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ് എം മുനീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി അബ്ദുറഹിമാൻ, സി എച്ച് മൊയ്തു, നൊച്ചാട്ട് രമേഷ്, കൊയിലോത്ത് രാജീവൻ, അസ്ലഹ് യു കെ, നസീർ അരീക്കൽ,പി കെ അബ്ദുറഹിമാൻ മാസ്റ്റർ,പി കെ രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.