‘ശുചിത്വ സാക്ഷരത കേരളത്തിന് അത്യാവശ്യം’; നവീകരിച്ച വടകര ജൂബിലികുളം മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു
വടകര: നവീകരിച്ച വടകര ജൂബിലി കുളം മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു. മാലിന്യസംസ്കരണ പ്ലാന്റുകളെ എതിർക്കുന്നവർ സമൂഹത്തോട് ദ്രോഹംചെയ്യുന്നവരാണ് എന്ന് മന്ത്രി പറഞ്ഞു. ശുചിത്വ സാക്ഷരത കേരളത്തിന് അത്യാവശ്യമാണ്, മാലിന്യ സംസ്‌കരണത്തില്‍ ഓരോരുത്തരുടെയും മനോഭാവത്തില്‍ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ 63 ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്. നഗരത്തിലെത്തുന്നവർക്ക് സമയം ചെലവിടാനും, വിശ്രമിക്കാനും, വ്യായാമത്തിനും കുളത്തിന്റെ പരിസരം ഉപയോഗപ്പെടുത്താവുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

പരിപാടിയിൽ കെ.കെ രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, പി.കെ സതീശൻ, രാജിത പതേരി, പി.സജീവ് കുമാർ, എ.പി പ്രജിത, എം.ബിജു, സിന്ധു പ്രേമൻ, എ.പ്രേമകുമാരി, ടി.പി ഗോപാലൻ, സി.രാമകൃഷ്‌ണൻ, സതീശൻ കുരിയാടി, എൻ.പി അബ്ദുള്ള, എ.വി ഗണേശൻ, സി.കുമാരൻ, കെ.പ്രകാശൻ, ബാബു പറമ്പത്ത്, പി.സത്യനാഥ്, സി.എച്ച്.ഹമീദ്, ഇ.കെ. പ്രദീപ് കുമാർ, നിസാം പുത്തൂർ, എൻ.കെ. ഹരീഷ് എന്നിവർ സംസാരിച്ചു.
Description: The renovated Vadakara Jubilee Pool was inaugurated