മേപ്പയ്യൂരിലെ പട്ടോനകുന്ന്- കണ്ടംചിറ റോഡിലൂടെ ഇനി സുഖ യാത്ര; 43 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡ് നാടിന് സമര്‍പ്പിച്ചു


മേപ്പയ്യൂര്‍: ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പട്ടോനകുന്ന്- കണ്ടം ചിറ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശീ നിര്‍വ്വഹിച്ചു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ 3, 17 വാര്‍ഡ് കളിലൂടെ കടന്നു പോകുന്ന റോഡ് നിര്‍മ്മാണത്തിന് 43 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. യോഗത്തില്‍ പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ വി.സുനില്‍, വി.പി രമ, മുന്‍ എം.എല്‍.എ എന്‍.കെ രാധ, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ മെമ്പര്‍മാരായ കെ.എം പ്രസീത, ദീപ കേളോത്ത് പാര്‍ട്ടി പ്രതിനിധികളായ പി.സി.അനിഷ്, സി.എം ബാബു, സുനില്‍ ഓടയില്‍, മേലാട്ട് നാരായണന്‍, കെ.കുഞ്ഞിക്കണ്ണന്‍, എന്‍.കെ സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

summery: the renovated road was inaugurated by the jilla panchayath was part of the public planning project