കൊടുവള്ളിയില്‍ ശക്തമായ കാറ്റിലും മഴയിലും ആയിരത്തോളം പേര്‍ പങ്കെടുത്ത മതപ്രഭാഷണവേദി തകര്‍ന്നു, ഒഴിവായത് വന്‍ദുരന്തം
കൊടുവള്ളി: ശക്തമായ കാറ്റിലും മഴയിലും മതപ്രഭാഷണം സംഘടിപ്പിച്ച വേദി തകര്‍ന്നു. കൊടുവള്ളി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മതപ്രഭാഷണ-വാവാട് ഉസ്താദ് ആണ്ടനുസ്മരണ പരിപാടിയുടെ വേദിയാണ് തകര്‍ന്നത്. ആയിരത്തോളം പേര്‍ പങ്കെടുത്തിരുന്നു.
എസ്.കെ.എസ്.എസ്.എഫ് ജില്ല ലീഡേര്‍സ് പാര്‍ലമെന്റ് പരിപാടി നടന്നു കൊണ്ടിരിക്കുമ്പോയായിരുന്നു വേദി തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വേദി തകര്‍ന്നതോടെ ഇന്ന് രാത്രി ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മത പ്രഭാഷണ പരിപാടിയുടെ വേദി മറ്റൊരിടത്തേക്ക് മാറ്റി.
സംഘാടകരുടെയും പ്രവര്‍ത്തകരുടെയും അവസരോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. താര്‍പ്പായ കൊണ്ട് ഉണ്ടാക്കിയ മേല്‍ക്കൂര പൂര്‍ണ്ണമായി നിലം പൊത്തി. ജനറേറ്ററും വൈദ്യുതിയും പ്രവര്‍ത്തിക്കവെയാണ് അപകടം നടന്നത്.
summery: the religious lecture venue was damaged by strong winds and rain