‘വെള്ളത്തില്‍ വീണ് മരിക്കില്ല, മകന് നന്നായി നീന്തലറിയാം’; പന്തിരിക്കരയിലെ ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തു സംഘം കൊലപ്പെടുത്തിയതെന്ന് വാപ്പ


പേരാമ്പ്ര: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മുങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കള്‍. മകന്റെ മരണം കൊലപാതകമെന്ന് പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ വാപ്പ നാസര്‍ പറഞ്ഞു. ഇര്‍ഷാദ് വെള്ളത്തില്‍ വീണ് മരിക്കില്ല, മകന് നന്നായി നീന്തല്‍ അറിയാം. മകനെ അവര്‍ കൊന്നതാണെന്നും വാപ്പ മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിയെതുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെടാന്‍ വൈകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകന്റെ കൈവശമുള്ള സ്വര്‍ണ്ണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണി കോളുകള്‍ വന്നിരുന്നു. ഭയന്നിട്ട് ആദ്യമെന്നും പരാതി നല്‍കയിരുന്നില്ല. എന്നാല്‍ മകനെ കെട്ടിയിട്ടുള്ള ഫോട്ടോ സംഘം ഇളയമകന് അയച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കാന്‍ കുടുംബം തീരുമാനിച്ചത്. അതിന് ശേഷവും ഫോള്‍ കോളുകള്‍ വന്നിരുന്നു,. ഫോട്ടോസ് വേണമെങ്കില്‍ ഇനിയും അയച്ചു തരാം, മകന്റെ ശവവും അയച്ചു തരാമെന്നാണ് അന്ന് വിളിച്ചപ്പോള്‍ അവര്‍ കുടുംബത്തോട് പറഞ്ഞത്. സംഭവത്തിന് പിന്നില്‍ സമീര്‍ എന്നയാളാണെന്നും അദ്ദേഹം ആരോപിച്ചു.

ചെറുപ്പം മുതല്‍ നന്നായി നീന്തുന്ന ആളാണെന്നും. ഇര്‍ഷാദ് കൊന്നതാണെന്നും ഇര്‍ഷാദിന്റെ ബന്ധുവായ റഷീദ് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചുവെന്ന് പറഞ്ഞാണ് മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ ഇത് തന്റെ മകന്റെ മൃതദേഹമല്ലെന്ന് ദീപകിന്റെ അമ്മ പറഞ്ഞിരുന്നു. അത് വകവെക്കാതെ ഡിഎന്‍എ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും റഷീദ് പറഞ്ഞു.

കഴിഞ്ഞ മാസം ആറാം തിയ്യതിയാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇര്‍ഷാദിന്റെ മാതാപിതാക്കള്‍ മകനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെരുവണ്ണാമുഴി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മേപ്പയൂരില്‍ നിന്ന് കാണാതായ കൂനം വെള്ളിക്കാവ് സ്വദേശി ദീപക്കിന്റെ ബന്ധുക്കളുടെയും കോടിക്കല്‍ ബിച്ചില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധനാ ഫലങ്ങള്‍ തമ്മില്‍ ചേരുന്നില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫലത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് അന്വേഷണം ഇര്‍ഷാദിലേക്ക് നീണ്ടത്. ഇര്‍ഷാദിന്റെത് കൊലപാതകമാണെന്ന് തന്നെയാണ് അന്വേഷണസംഘവും പറയുന്നത്. കൊടുവള്ളി സ്വദേശി സ്വാലിഹാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

summery: the relatives of irshad, who was abducted by the gold smuggling gang, do not believe that he drowned