മഴക്ക് നേരിയ ശമനം; കോഴിക്കോട് ജില്ലയുള്‍പ്പെടെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു


കോഴിക്കോട്: മഴക്ക് നേരിയ ശമനമുണ്ടായ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ് നിലനില്‍ക്കുന്നത്.

ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമാണ് നിലവില്‍ ഇന്ന് റെഡ് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടു നിലവിലുണ്ട്.

കൊല്ലം പള്ളിമണ്‍ ഇത്തിക്കരയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ മഴക്കെടുതിയില്‍ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് മരണം 14 ആയി. 12 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. നാളെവരെ അറബിക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു. ദേശീയ ദുരന്തനിവാരണ സേന ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

summery: the red alert has been withdrawn in the district as the rains eased