പി.ടി.എ കമ്മിറ്റിയുടെ ആവശ്യം അം​ഗീകരിച്ചു; വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സ്പോർട്‌സ്കിറ്റുമായി ഷാഫി പറമ്പിൽ എം പി എത്തി


വാണിമേൽ: സ്കൂളിനൊരു സ്പോട്സ് കിറ്റ് വേണമെന്ന വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂൾ പിടിഎ കമ്മിറ്റിയുടെ ആവശ്യം ഷാഫി പറമ്പിൽ എം പി നിറവേറ്റി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ട സ്പോർട്‌സ് കിറ്റുമായി കഴിഞ്ഞ ദിവസം എം പി എത്തി. ബോൾ, ക്രിക്കറ്റ് ബാറ്റ്, ഷട്ടിൽ ബാറ്റ്, ഫുട്ബോൾ, തുടങ്ങി ഒരുപാട് ഐറ്റംസാണ് കിറ്റിലുള്ളത്.

കായിക മേഖലയിലും വിദ്യാർത്ഥികൾക്ക് മികച്ച പ്രാത്സാഹനം കൊടുക്കുകയാണ് വിലങ്ങാട് എസ് ടി ജോർജ് ഹൈസ്കൂളിലെ അധ്യാപകരുടെ ലക്ഷ്യം. സ്പോർട്‌സ് കിറ്റിന്റെ വിതരണോദ്ഘാടനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു. വിദ്യാർത്ഥികൾ എം പിക്ക് സ്നേഹസമ്മാനമായി തങ്ങളുടെ കൈയ്യൊപ്പുകൾ പതിച്ച ആശംസാകാർഡ് നൽകി. സ്കൂളിലെ വിദ്യാർകൾക്ക് ചോക്ലേറ്റുകൾ നൽകിയാണ് ഷാഫി മടങ്ങിയത്.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമ രാജു ആധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ വിൽസൺ മാത്യു, ഹെഡ് മാസ്റ്റർ ബിനു ജോർജ്, പി ടി എ പ്രസിഡന്റ് ഷെബി സെബാസ്റ്റ്യൻ, എം പി ടി എ പ്രസിഡൻ്റ് ജെസ്‌ന സോണി, സ്കൂൾ ലീഡർ ആന്മരിയ ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു.