വടകര താലൂക്കില്‍ 30ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു
വടകര: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ 30ന് വടകര താലൂക്കില്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. യൂണിയന്‍ നേതാക്കളും ബസ് ഉടമകളും ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ഡിഎ വിതരണം ചെയ്യുക, കലക്ഷന്‍ ബത്ത അവസാനിപ്പിക്കുക, മുഴുവന്‍ ബസുകളിലും ക്ലീനര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ഡിഎ ആദ്യ ഗഡു 2024 ഡിസംബര്‍ ഒന്ന് മുതലും രണ്ടാം ഗഡു 2025 ഫെബ്രവരി ഒന്ന് മുതലും വിതരണം ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി. കലക്ഷന്‍ ബത്ത അവസാനിപ്പിക്കണമെന്നും മുഴുവന്‍ ബസുകളിലും ക്ലീനര്‍മാരെ നിയമിക്കണമെന്നുമുള്ള മുന്‍ തീരുമാനം നടപ്പാക്കാനും തീരുമാനിച്ചു.
ബസ് ഉടമ സംഘത്തെ പ്രതിനിധീകരിച്ച് എ.പി ഹരിദാസന്‍, ഇ.സി കുഞ്ഞമ്മദ്, ഇ ജിജുകുമാര്‍, എം.കെ ഗോപാലന്‍ എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ സതീശന്‍, എം ബലകൃഷ്ണന്‍, സേതുമാധവന്‍, പ സജീവ് കുമാര്‍, വിനോദ് ചെറിയത്ത്, വി.പി മജീദ്, കെ.പ്രകാശന്‍ എന്നിവരും പങ്കെടുത്തു.
Description: The private bus strike scheduled for 30th in Vadakara taluk has been called off