മതം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളെ പൗരോഹിത്യം പരിഹസിക്കുന്നു: കെ.എന്‍.എം.മര്‍കസുദ്ദഅവ മേപ്പയ്യൂര്‍ മണ്ഡലം ഇസ്‌ലാഹി സമ്മിറ്റ്


മേപ്പയ്യൂര്‍: മതം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളെ പൗരോഹിത്യം പരിഹസിക്കുന്നു എന്ന് അഭിപ്രായപ്പെട്ട് കെ.എന്‍.എം.മര്‍കസുദ്ദഅവ. ഇസ്ലാം മതം സ്ത്രീകള്‍ക്ക് നല്‍കിയ, ആരാധനാലയങ്ങളില്‍ പോയി ആരാധന നിര്‍വഹിക്കാനും പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കാനുമുള്ള അവകാശങ്ങള്‍ക്ക് നേരെ മത-പുരോഹിതന്മാര്‍ പരിഹാസം ചൊരിയുകയാണെന്ന് കെ.എന്‍.എം.മര്‍കസുദ്ദഅവ മേപ്പയ്യൂര്‍ മണ്ഡലം ഇസ് ലാഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു.

മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് വൃത്തിഹീനമായും ദുര്‍ഗന്ധം വിവമിക്കുന്ന വസ്ത്രം ധരിച്ചു കൊണ്ടുമാവണമെന്ന് പൊതുസമൂഹത്തിന് മുമ്പില്‍ ലജ്ജയില്ലാതെ പ്രസംഗിക്കുന്ന വിധത്തിലേക്ക് ചില മത പുരോഹിതന്മാര്‍ തരം താണിരിക്കുന്നു എന്ന് ഇസ്‌ലാഹി സമ്മിറ്റ് ചൂണ്ടിക്കാട്ടി.

സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം. കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു. മീത്തില്‍ അബ്ദു റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധികളായ എന്‍. അഹമദ് കുട്ടി, ഷാനവാസ് പേരാമ്പ്ര, അന്‍ഷിദ എന്‍.എ, നെല്ലോളി അബ്ദു റഹ്മാന്‍, റഷീദ് പി. എന്നിവര്‍ പ്രസംഗിച്ചു.