കടയിൽ വിലവിവര പട്ടിക ഇല്ലെങ്കിൽ പണി കിട്ടും; മുന്നറിയിപ്പുമായി അധികൃതർ


കോഴിക്കോട്: നിത്യോപയോഗ സാധനങ്ങള്‍ വില്പന നടത്തുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും (ആശുപത്രി കാന്റീനുകള്‍ ഉള്‍പ്പടെ) വിലവിവര പട്ടിക നിര്‍ബന്ധമായും പൊതുജനങ്ങള്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. വീഴ്ച്ച വരുത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ അവശ്യസാധന നിയമം പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.