പെണ്‍മക്കള്‍ രാജ്യത്തിന്റെ വലിയ പ്രതീക്ഷ, സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി
ഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു.
‘വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു.
ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാകുകയാണ്. കൊവിഡ് കാലത്തടക്കം രാജ്യം സ്വയം പര്യാപ്തത നേടി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക രംഗവും മെച്ചപ്പെടുകയാണ്’. വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ഭാവിതലമുറയെ സജ്ജമാക്കാന്‍ പുതിയ വിദ്യാഭ്യാസ നയം സഹായകമാകും. അടുത്ത വ്യവസായവിപ്ലവത്തിന് ഭാവി തലമുറയെ അത് തയാറാക്കും. പാരമ്പര്യവുമായി കൂട്ടിയിണക്കും. രാജ്യത്ത് ലിംഗ വിവേചനം കുറയുന്നു. പെണ്‍കുട്ടികള്‍ പ്രതിബന്ധങ്ങളെ തകര്‍ത്ത് മുന്നേറുകയാണ്. നമ്മുടെ പെണ്‍മക്കള്‍ രാജ്യത്തിന്റെ വലിയ പ്രതീക്ഷയാണെന്നും രാഷ്ട്രപതി പറഞ്ഞു.
summary: the president addressed the nation on the occasion of independence day