യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാദാപുരം –കുറ്റ്യാടി സംസ്ഥാന പാതയിലെ അപകടക്കുഴികൾ അടയ്ക്കാൻ തുടങ്ങി, ഗതാഗതക്കുരുക്ക് രൂക്ഷം
നാദാപുരം: നാദാപുരം –കുറ്റ്യാടി സംസ്ഥാന പാതയിലെ അപകടക്കുഴികൾ അടയ്ക്കാൻ തുടങ്ങി. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രാ ദുരിതത്തെക്കുറിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. ഇന്നലെ കല്ലാച്ചി ഭാഗത്താണ് റീ ടാറിങ് പ്രവൃത്തികൾ നടത്തിയത്. ഇന്നും പണി തുടരും.
8 കോടി രൂപ ചെലവിൽ പെരിങ്ങത്തൂർ മുതൽ കക്കട്ടിൽ വരെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. അതിനാൽ ഈ റൂട്ടിൽ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയേറെയാണ്. ഇന്ന് പ്രവൃത്തി ദിനമായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത. ഇന്നലെ ആംബുലൻസുകളും വിവാഹ സംഘം സഞ്ചരിച്ച വാഹനങ്ങളുമെല്ലാം ഏറെ നേരം ഗതാഗതക്കുരുക്കിൽപെട്ടു.
Description: The potholes on the Nadapuram-Kutyadi state highway have started to be closed