ഉത്സവത്തിനായി നാടൊരുങ്ങി; ലോകനാർകാവ് പൂരത്തിന് നാളെ കൊടിയേറും


ലോകനാർകാവ്: ലോകനാർകാവ് ക്ഷേത്രത്തിലെ പൂരം ഉത്സവം ഏപ്രിൽ രണ്ടുമുതൽ 11 വരെ നടക്കും. നാളെ രാത്രി ഏഴരയ്ക്ക് പൂരം മഹോത്സവത്തിന് കൊടിയേറും. മൂന്നുമുതൽ 10വരെ ദിവസവും രാത്രി വിളക്കിനെഴുന്നള്ളത്തുണ്ടാകും. രണ്ടിന് വൈകീട്ട് ബിംബശുദ്ധികലശം, മുളയിടൽ, മൂന്നിന് രാവിലെ ബിംബശുദ്ധികലശം, വൈകീട്ട് അഞ്ചിന് കലവറനിറയ്ക്കൽ.

നാലിന് ഭഗവതിയുടെ ആറാട്ടും മറ്റ് പ്രത്യേക പൂജകള്‍ക്കും ശേഷം കഥകളി അരങ്ങേറും. അഞ്ചിന് രാത്രി ഏഴ് മണിക്ക് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ‘ഗ്രാമോത്സവം 25’. 6ന് രാവിലെ 10ന് ചാന്താട്ടം നടക്കും. വൈകീട്ട് നൃത്തകലാസന്ധ്യ അരങ്ങേറും.

7ന് പുരോഗമന നടക്കുതാഴ ‘ചിലങ്ക 25’ അവതരിപ്പിക്കും. എട്ടിന് ഉത്സവബലിക്ക് ശേഷം മേമുണ്ട സ്‌കൂള്‍ അവതരിപ്പിക്കുന്ന ‘ശ്വാസം’ നാടകവും നൃത്താഞ്ജലിയും അരങ്ങേറും. ഒമ്പതിന് ഭഗവതിയുടെ ആറാട്ട്, ഓട്ടന്‍തുള്ളല്‍, ഗ്രാമ ബലി, പാണ്ടിമേളം, പള്ളിവേട്ട നടക്കും.

10ന് രാവിലെ പതിനൊന്നിന് അക്ഷരശ്ലോക സദസ്, 12ന് ആറാട്ട് സദ്യ, തുടര്‍ന്ന് ചാക്യാര്‍കൂത്തും ആറാട്ടു ബലിയും നടക്കും. രാത്രി 9ന് പാണ്ടിമേളം, ഉച്ചപ്പാട്ട്, പൂരക്കളി എന്നിവയുണ്ടാകും. ഏപ്രില്‍ 11ന് രാവിലെ തിരിച്ചെഴുന്നള്ളത്തും ഉഷപൂജയും നടക്കുന്നതോടെ ഉത്സവം സമാപിക്കും.

Description: The Pooram festival at Lokanarkavu temple will be held from April 2 to 11