നാദാപുരത്തെ വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം; അപകടത്തില്‍പെട്ട കാര്‍ ഓടിച്ചിരുന്നത് മറ്റൊരാള്‍, സിസിടിവി ദൃശ്യങ്ങളില്‍ ആളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ്


ശ്രീജിത്ത്‌ സഞ്ചരിച്ച കാർ ഓടിച്ചിരുന്നത് മറ്റൊരാളാണ്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാനായില്ല. അപകടശേഷം ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കാറോടിച്ച ആളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ശ്രീജിത്തിനെ പരിക്കേറ്റ നിലയിലാണ് നരിക്കാട്ടേരി കനാൽ പരിസരത്ത് കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാന്‍ കഴിഞ്ഞിരുന്നില്ല.

കാസര്‍കോട് സ്വദേശി നാദാപുരത്ത് മരിച്ച നിലയില്‍