കൈവേലിയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; കുറ്റ്യാടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി, യുവാവ് ഗുരുതരാവസ്ഥയില്‍


കുറ്റ്യാടി: കൈവേലിയില്‍ യുവാവിനെ മര്‍ദ്ദിച്ചയാള്‍ക്കായ് കുറ്റ്യാടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം മര്‍ദ്ദനമേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് യുവാവ്. വളയം ചുഴലിയിലെ നീലാണ്ടുമ്മല്‍ പാറയുള്ള പറമ്പത്ത് വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി കൈവേലി ചമ്പിലോറയിലെ റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടത്. വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണിത്.

വിഷ്ണുവിനെ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ചാണ് റോഡിലിട്ടത്. തലയുടെ പുറക് വശത്താണ് ഇയാള്‍ക്ക് വലിയ പരിക്കുണ്ട്.

വിഷ്ണുവിനെ മര്‍ദ്ദനമേറ്റ് പരിക്കേറ്റ നിലയില്‍ കാണപ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ശേഷം കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്റര്‍ സഹായത്തിലാണ് ചികിത്സ.

അതേസമയം മര്‍ദ്ദിച്ചയാള്‍ക്കായ് പോലീസ് തിരച്ചില്‍ ശക്തമാക്കി. കുറ്റ്യാടി സി.ഐ സി.കെ ഷിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറന്‍സിക്ക് വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

summery: the police have intensified the investigation into the incident of beating a young man on a handrail