പേരാമ്പ്ര ബൈപ്പാസ് റോഡിൽ പിക്കപ്പ്ലോറി നിയന്ത്രണം വിട്ട് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡിൽ പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പേരാമ്പ്ര പൈതോത്ത് റോഡ് ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്.

അപകടത്തിൽ കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശികളായ നിസാർ, മൊയ്തു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കുറ്റ്യാടി ഭാഗത്തുനിന്നും പേരാമ്പ്ര ഭാഗത്തേക്ക് ഫ്രൂട്‌സുമായി പോകുകയായിരുന്ന പിക്കപ്പ് ചിരുതകുന്ന് ഇറക്കം ഇറങ്ങി വരുന്നതിനിടെ എതിരെ വന്ന കാറിനെ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡിൽ നിന്നും പതിനഞ്ച് അടി താഴ്ച‌യിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Summary: The pickup truck lost control and overturned fifteen feet on the Perambra bypass road; Two people were injured