പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌കൂളില്‍ തിങ്ങി നിറഞ്ഞ്‌ ആളുകള്‍, അഭിമാനത്തോടെ മാതാപിതാക്കളും അധ്യാപകരും; ആവേശമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌ പാസിങ് ഔട്ട് പരേഡ്


പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയായി. സ്‌കൂള്‍ മൈതാനിയില്‍ നടന്ന 13 – മത് ബാച്ചിന്റെ പാസിങ് പരേഡില്‍ പേരാമ്പ്ര സബ് ഡിവിഷണല്‍ ഡി.വൈ.എസ്.പി ലതീഷ് വി.വി അഭിവാദ്യം സ്വീകരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, പേരാമ്പ്ര സ്റ്റേഷന്‍ എസ്.എച്ച്.ഒ ജംഷീദ് പി. എന്നിവര്‍ പ്രത്യേക അതിഥികളായിയിരുന്നു. പരേഡ് കമാന്റര്‍ എസ്.ജെ. കൃഷ്ണപ്രിയ, പരേഡ് കമാന്റര്‍ ഇന്‍ സെക്കന്റ് വി.ഹരിനന്ദന എന്നിവര്‍ പരേഡ് നയിച്ചു. മികച്ച കേഡറ്റുകളായി എസ്.സംഹിത, എം.കെ അഭിഷേക്, ആന്‍മിയ ജയന്‍, പി.അഭിനവ് എന്നിവരെ തെരഞ്ഞെടുത്തു.

ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ വഹീദ പറേമ്മല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി അശോകള്‍, കെ.ഇ ഇസ്മയില്‍, എംപിടിഎ പ്രസിഡണ്ട് ഫൈജ ഇസ്മയില്‍, പ്രിന്‍സിപ്പല്‍ ആര്‍.ബി കവിത, പ്രധാനദ്ധ്യാപകന്‍ വി. അനില്‍, അഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി.യൂസഫ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.പി മുരളികൃഷ്ണദാസ്, പി.കെ രവിത, വി.സാബു, കെ.ചന്ദന്‍, വിനില ദിനേശ്, ഷിജി ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Summary: The passing out parade of the student police cadets has been completed at Vadakumpad Higher Secondary School.