ബാലുശ്ശേരിയില്‍ ബൈക്കിന് കുറുകെ തെരുവുനായ ചാടി, വീണുപോയ യാത്രക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; നന്മണ്ട സ്വദേശിയായ മധ്യവയസ്‌കന് പരിക്ക്


ബാലുശ്ശേരി: ബൈക്കിന് കുറുകെ ചാടിയ തെരുവു നായ് യാത്രക്കാരനെ കടിച്ച് പരിക്കേല്‍പിച്ചു. റിട്ട. അധ്യാപകനായ നന്മണ്ട പന്ത്രണ്ടിലെ തെക്കേ ആറാങ്കോട്ട് ടി.എ. നാരായണ(56)നാണ് പരിക്കേറ്റത്.

തിങ്കളാഴ്ച ഉച്ചയോടെ സംസ്ഥാന പാതയില്‍ ബാലുശ്ശേരി മുക്കിലാണ് സംഭവം. വീട്ടില്‍നിന്ന് ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്നു നാരായണന്‍. ഈ സമയത്താണ് നായ കുറുകെ ചാടിയത്. തുടര്‍ന്ന് ബൈക്കില്‍ നിന്നും മറിഞ്ഞു വീണ നാരായണനെ നായ അക്രമിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് വീണതിനെത്തുടര്‍ന്നും പരിക്കേറ്റിട്ടുണ്ട്.

നാരായണനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസര പ്രദേശങ്ങളില്‍ തെരുവുനായ്ക്കള്‍ റോഡിന് കുറുകെ ചാടി അപകടം വരുത്തുന്നത് പതിവായിരിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.