കലാ–സാംസ്കാരിക സംഗമത്തിനായി വടകര ഒരുങ്ങുന്നു; കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024ന്റെ സംഘാടകസമിതി രൂപീകരിച്ചു


വടകര: രാഷ്ട്രീയത്തിന്റെയും ഭാഷയുടെയും, മതത്തിന്റെയും അതിർവരമ്പുകൾ സൃഷ്ടിക്കാതെ സർവ്വ മനുഷ്യരെയും ചേർത്തുപിടിക്കുന്നതിനുള്ള മഹത്തായ മാനവിക സന്ദേശമാണ് എല്ലാ സാഹിത്യോത്സവങ്ങളും സമൂഹത്തിന് നൽകുന്നതെന്ന് ഷാഫി പറമ്പിൽ എംപി. വടകരയിലെ കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024ന്റെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ അഡ്വ. ഐ മൂസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട്‌ കെ പ്രവീൺകുമാർ, കൽപ്പറ്റ നാരായണൻ. വി.ആർ സുധീഷ്, വി.ടി മുരളി, പ്രതാപൻ തായാട്ട്, മഹേഷ് മംഗലാട്, മനയത്ത് ചന്ദ്രൻ, സതീശൻ എടക്കുടി, ഹരീന്ദ്രൻ കരിമ്പനപ്പാലം, ലത്തീഫ് കല്ലറയ്ക്കൽ ജയചന്ദ്രൻ മുകേരി, എൻ വേണു. ടി.കെ വിജയരാഘവൻ, സതീശൻ കുരിയാടി, സോമൻ മുതുവന, എം.സി വടകര, കെ പ്രദീപൻ തുടങ്ങിയവര്‍ സംസാരിച്ചു.