”പഞ്ചായത്ത് പ്രസിഡന്റ് പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടത് ജനങ്ങള്‍ക്കുവേണ്ടിയാണ്, നടപടിയെ പിന്തുണയ്ക്കുന്നു” ചക്കിട്ടപ്പാറ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് കെ.എ ജോസൂട്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ നരിനടയില്‍ കന്നുകാലികളെയടക്കം ആക്രമിച്ച പേപ്പട്ടിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് പ്രതിപക്ഷത്തിന്റെ പിന്തുണ. ജനങ്ങള്‍ക്കുവേണ്ടിയാണ് പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ പഞ്ചായത്ത് ഉത്തരവിട്ടതെന്ന് പ്രതിപക്ഷ നേതാവ് കെ.എ ജോസൂട്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പ്രസിഡന്റ് അങ്ങനെ ഓര്‍ഡര്‍ കൊടുത്തില്ലായിരുന്നെങ്കില്‍ സ്‌കൂള്‍ കുട്ടികളെ അടുക്കം നിരവധി പേരെ പേപ്പട്ടി ആക്രമിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചക്കിട്ടപ്പറാ മേഖലയില്‍ തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ കാര്യക്ഷമമായ പരിപാടികള്‍ സര്‍ക്കാറിന്റെയോ പഞ്ചായത്തിന്റെയോ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും തെരുവുനായ ശല്യം രൂക്ഷമാണ്. അടുത്ത ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷം ഇതിനെതിരെ ശക്തമായ നടപടിയാവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനുള്ള നടപടി പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. ലൈസന്‍സ് ഇല്ലാത്തവരില്‍ നിന്നും പിഴയീടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

summary: the opposition leader supported the action of the panchayath president who shot the street dog in chakkittappara