ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റ് വടകര കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു


വടകര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റ് വടകര കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വടകര പാർക്ക് ഓഡിറ്റോറിയത്തിൽ ട്രസിറ്റിന്റെ ലോഗോ പ്രകാശനവും അനുസ്മരണ പരിപാടിയും നടന്നു. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയർമാൻ വി.എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ഏറാമല ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റിന് ഫ്രീസറിനുള്ള തുക കൈമാറി.ജനറൽ കൺവീനർ കോട്ടയിൽ രാധാകൃഷ്ണൻ, അഡ്വ:നാരായണൻ നായർ,അഡ്വ:സി.വത്സലൻ,സതീശൻ കുരിയാടി എന്നിവർ സംസാരിച്ചു.