‘പേറ്റിച്ചി ഗൃഹാതുരതയാര്‍ന്ന ഓര്‍മ്മപ്പെടുത്തല്‍’; ടി.വി.മുരളി കൂത്താളി രചിച്ച പേറ്റിച്ചി- നോവല്‍ പ്രകാശനം ചെയ്തു


പേരാമ്പ്ര: പഴയ തലമുറയുടെ ഗൃഹാതുര ഉണര്‍ത്തുന്ന ഓര്‍മ്മപ്പെടുത്തലാണ് പേറ്റിച്ചി എന്ന പദമെന്നും ആ പേരിലുള്ളൊരു നോവലും കഥാഗതിയും പുതിയ തലമുറയ്ക്ക് ആശ്ചര്യവും അനുഭവമാകുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫസര്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ടി.വി മുരളി എഴുതി ഹരിതം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന നോവല്‍ പേറ്റിച്ചിയുടെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫീഖ് കാവില്‍ നോവല്‍ ഏറ്റു വാങ്ങി. നോവലിസ്റ്റ് യു.കെ കുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. സി.കെ.ജി സ്‌നേഹക്കൂട്ടായ്മ 86 – 88 സംഘടിപ്പിച്ച ചടങ്ങില്‍ ശ്രീജ പുല്ലരിക്കല്‍ അധ്യക്ഷത വഹിച്ചു.

പ്രതാപന്‍ തയാട്ട്, കാവില്‍ പി മാധവന്‍, കെ പ്രദീപന്‍, അശോകന്‍ എം, സുരേഷ് ക്ലാരിയില്‍, ടി.പി കുഞ്ഞമ്മദ്, ആര്‍ട്ടിസ്റ്റ് അര്‍.ബി, പി.സി അശോകന്‍ എന്നിവര്‍ സംസാരിച്ചു.