ചക്കിട്ടപ്പാറ പൂഴിത്തോടുകാര്‍ക്കിനി യാത്ര സുഖകരം; പുതുതായി നിര്‍മ്മിച്ച മാവട്ടം- ഇല്യാനി റോഡ് നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തു


ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാലില്‍ പുതുതായി നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം ചെയ്തു. പൂഴിത്തോട് വാര്‍ഡില്‍ നിര്‍മ്മിച്ച മാവട്ടം- ഇല്യാനി റോഡിന്റെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു.

2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്.

വാര്‍ഡ് മെമ്പര്‍ സി.കെ ശശി അധ്യക്ഷത വഹിച്ചു. എള്ളില്‍ സുരേന്ദ്രന്‍, ബിജു കാപ്പിലാമൂട്ടില്‍, മനോജ് പാറച്ചാലില്‍ എന്നിവര്‍ സംസാരിച്ചു.

summary: the newly constructed mavattam-illyani road to chakkittappara puzhithod was inaugurated