വാശിയേറിയ മത്സരത്തിനൊടുവില്‍ കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ പി.ടി.എ ഭാരവാഹികള്‍; തിരഞ്ഞെടുപ്പ് നടന്നത് വോട്ടിംഗിലൂടെ



കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2022-23 വര്‍ഷത്തെ പി.ടി എയുടെ പുതിയ ഭാരവാഹികളെ വോട്ടിംഗിലൂടെ തിരഞ്ഞെടുത്തു.

കഴിഞ്ഞ ഒരാഴ്ചയായി പൊതു തിരഞ്ഞെടുപ്പിനെന്ന പോലെ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് സ്വന്തം പക്ഷത്തിന്റെ നില ഭദ്രമാക്കാനുള്ള പ്രയത്‌നത്തിലായിരുന്നു. ഇതിനിടെ രണ്ട് ചേരിയിലും പെടാത്തവരും രംഗത്തുവന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാത്രമാണ് പോംവഴിയെന്ന ഘട്ടത്തില്‍ എത്തുകയും സ്‌കൂള്‍ അധികാരികളുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ബാലറ്റ് പേപ്പറിലുടെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

രണ്ട് വിഭാഗത്തിലുമായി പതിനൊന്നു വീതം സ്ഥാനാര്‍ത്ഥികളെയും രണ്ട് പാനലിലും പെട്ട ഒരു സ്ഥാനാര്‍ത്ഥിയും പാനലുകളോട് ബന്ധമില്ലാത്ത ചിലരും മത്സരരംഗത്ത് ഉറപ്പിച്ചു. അധ്യാപകര്‍ പോളിംഗിനായി പ്രത്യേക സംവിധാനമൊരുക്കി. തുടര്‍ന്ന് 21 അംഗഎക്‌സ്‌ക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു.

വി.വി അനസിനെ പി.ടി.എ പ്രസിഡന്റായും സാലിം വി.സിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

summary: the new PTA members of kuttyadi higher secondary school were elected through voting