മാലിന്യശേഖരണത്തില്‍ വീണ്ടും മാതൃകയായി ചോറോട്; പുതിയ എംസിഎഫ് കെട്ടിടം പ്രവര്‍ത്തനസജ്ജം, വയനാടിനായി 10ലക്ഷം രൂപയും കൈമാറി


വടകര: ചോറോട് ഗ്രാമപഞ്ചായത്തില്‍ മാലിന്യശേഖരണ സംവിധാനത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള മാലിന്യ സംഭരണകേന്ദ്രം പ്രവര്‍ത്തനസജ്ജമായി. നവകേരള മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ ഡോ.ടീ.എന്‍ സീമ കെട്ടിടം നാടിന് സമര്‍പ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രം തീപിടിച്ച് നശിച്ചിരുന്നു. തുടര്‍ന്നാണ് കുരിക്കിലാട് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനും ഗോകുലം സ്‌ക്കൂളിനുമിടയിലുള്ള അതേ സ്ഥലത്ത് തന്നെ പുതിയ കെട്ടിടം ഒരുക്കിയത്.

2000 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം മികച്ച ഭൗതിക സാഹചര്യങ്ങളും ഒരുക്കിയാണ്‌ കെട്ടിടം പണിതത്‌. ശുചിത്വ മിഷന്റെ സഹായത്തോടെ 49,58,521 രൂപ ചിലവിലാണ് കെട്ടിടം പണിതിരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കുന്നതിനായുള്ള സ്ഥലം, കണ്ടെയ്‌നര്‍ ലോറികളില്‍ വേസ്റ്റ് കയറ്റുന്നതിനുള്ള സ്ഥല സൗകര്യം, വേര്‍തിരിച്ച മാലിന്യങ്ങള്‍ അമര്‍ത്തി അടുക്കുകളായി വെക്കുന്ന ബെയിലിങ് മെഷീന്‍, മാലിന്യങ്ങള്‍ വേര്‍തിരിക്കാനുള്ള സ്ഥലം, തീപിടുത്തമുണ്ടായാല്‍ അവ അണയ്ക്കാനുള്ള സൗകര്യം, കണ്‍വെയര്‍ ബെല്‍റ്റ്, എല്ലാത്തിനും പുറമെ ഹരിതകര്‍മസേനയ്ക്ക് ഡൈനിങ്ങ് ഹാള്‍, ശൗശാലയം, ഡ്രസിങ്ങ് റൂം എന്നീ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്.

ചടങ്ങില്‍ വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടമായവര്‍ക്ക് 10ലക്ഷം രൂപയും കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരന്‍, ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറി, ജീവനക്കാര്‍ എന്നിവര്‍
ചേർന്ന് തുക കോഴിക്കോട് ജെടി ആരുൺ കുമാർ ജെ.എസ്നെ ഏൽപിച്ചു.

Description: The new MCF building was made operational in Chorode Grama Panchayat.