മേപ്പയ്യൂര്‍ ചോതയോത്ത് അംഗന്‍വാടിയിലെ കുട്ടികളിനി സുരക്ഷിതമായ കെട്ടിടത്തില്‍; പതിനാലരലക്ഷം രൂപ ചെലവഴിച്ച് പുതിയ ക്ലാസ്മുറി ഒരുക്കി
മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴില്‍ ചോതയോത്ത് അംഗന്‍വാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതി വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയിലാണ് കെട്ടിടം ഒരുക്കിയത്.
പതിനാലരലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷഫീഖ് അംഗണ്‍വാടി വര്‍ക്കര്‍ ശോഭ ചോതയോത്ത് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി രമ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.റീന, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. കെ റീന, ശ്രീനിലയം വിജയന്‍, കൂവല ശ്രീധരന്‍, കെ.പി രാമചന്ദ്രന്‍, ടി.ഒ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ഡ് മെമ്പര്‍ പി.പ്രശാന്ത് സ്വാഗതവും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.കെ കുഞ്ഞിരാമന്‍ നന്ദിയും രേഖപ്പെടുത്തി.
summary: the new building of chodayoth anganawadi was inaugurated