കൂനം വെള്ളിക്കാവ് പരദേവത ക്ഷേത്ര തിറ മഹോത്സവത്തെ വരവേൽക്കാൻ നാടൊരുങ്ങി; ഫണ്ട് സമാഹരണം ആരംഭിച്ചു


മേപ്പയ്യൂർ: കൂനം വെള്ളിക്കാവ് ശ്രീപരദേവതാ ക്ഷേത്രത്തിലെ തിറമഹോത്സവത്തോടനുബന്ധിച്ചുള്ള ഫണ്ട് സമാഹരണം തുടങ്ങി. ഏ.സി.സരസയിൽ നിന്നു ആദ്യ ഫണ്ട് ക്ഷേത്രഭാരവാഹികൾ ഏറ്റുവാങ്ങി.

ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ശ്രീ കിരാതൻ നമ്പൂതിരിപ്പാട് സെക്രട്ടറി ഗിരീഷ് കുമാർ വർക്കിംഗ് പ്രസിഡണ്ട് ആർ.എം. ബാബു, ഉത്സവാഘോഷ കമ്മറ്റി ജോയന്റ് കൺവീനർ ശ്രീലാൽ, ചന്ദ്രൻ.സി ബാലകൃഷണൻ മാസ്റ്റർ, ഗംഗാധരൻ നായർ കെ.പി., ഗംഗാധരൻ നായർ കോങ്കോട്ട്, രാജൻ വെങ്കല്ലിൽ, രാജീവൻ പുതിയോട്ടിൽ, പിയൂഷ് ടി.കെ, വനിതാക്കമ്മറ്റി അംഗമായ സതി, സരോജിനി തുടങ്ങിയവർ പങ്കെടുത്തു.