‘ഷെർലക് ഹോം നോവലിലെ കീറിയ ആ പേജിലെ നിഗൂഢതയും പ്രേതകഥയിലെ പെൺകുട്ടിയുടെ പാവയും’; സർഗാലയയിലെ കാണികളിൽ അത്ഭുതം നിറച്ച് മെന്റലിസ്റ്റ് അനന്തു
ഇരിങ്ങൽ: ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും മാത്രം കണ്ട അനന്തുവിന്റെ മെന്റലിസം പ്രകടനം നേരിൽകാണുന്നതിന്റെ അതിശയത്തിലായിരുന്നു സർഗാലയിലെ ഫ്‌ളോട്ടിങ് സ്‌റ്റേജിന് മുമ്പിലുണ്ടായിരുന്ന പ്രേക്ഷകർ. മെന്റലിസത്തിലൂടെയും മാജിക്കിലൂടെയും പ്രേക്ഷകരെ കയ്യിലെടുത്ത അനന്തു കുറച്ചുനേരത്തെങ്കിലും ഏവരേയും മറ്റേതോ ഒരു ലോകത്ത് എത്തിച്ചതുപോലെയായിരുന്നു.
കാണികൾക്കിടയിൽ നിന്നും വേദിയിലെത്തിയ പെൺകുട്ടിയും കൂടെയുള്ള സുഹൃത്തും. പെൺകുട്ടിയുടെ കയ്യിൽ ഒരു പുസ്തകം നൽകുന്നു. ഷെർലക് ഹോമിന്റെ ഒരു നോവൽ. അതിലെ ഒരു പേജും ആ പേജിലെ ഒരു വാക്കും പേജ് നമ്പറും ഓർക്കാൻ അനന്തു ആവശ്യപ്പെടുന്നു. കാണികളെ ആകാംഷയിൽ നിർത്തിയ ആ പ്രകടനത്തിനൊടുവിൽ പെൺകുട്ടി മനസിൽ ഓർത്ത 276ാം പേജിന്റെ കീറിയ ഒരു ഭാഗം അനന്തുവിന്റെ കയ്യിൽ കാണുമ്പോൾ പ്രേക്ഷകരിൽ നിന്നും നിറഞ്ഞ കയ്യടിയായിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അനന്തുവിന്റെ ഷോ ആരംഭിച്ചത്. നിരവധി പേരാണ് ഷോ കാണാനെത്തിയത്.