കേന്ദ്ര സര്‍ക്കാരിന്റെ പാചക വാതക വില വര്‍ദ്ധനവ്; മേപ്പയൂരില്‍ അടുപ്പ് കൂട്ടി സമരവുമായി മുസ്ലിം യൂത്ത് ലീഗ്
മേപ്പയൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പാചക വാതക വില വര്‍ദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു.
സമരം ടി.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.കെ. റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കെ. ലബീബ് അഷ്‌റഫ് സ്വാഗതം പറഞ്ഞു.
ഫൈസല്‍ ചാവട്ട്, ഷര്‍മ്മിന കോമത്ത്, കെ.എം.എ. അസീസ്, മുജീബ് കോമത്ത്, എം.കെ. ഫസലുറഹ്മാന്‍, സി. ഉമ്മര്‍, എം.പി. ആഷിദ്, വി.വി. നസ്‌റുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.