മൂരിക്കുത്തിയില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ഉണ്ടായ ബോംബേറ്; പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്
പേരാമ്പ്ര: മുരിക്കുത്തിയില്‍ ലീഗ് പ്രവര്‍ത്തകന്‍ തയ്യുള്ളപറമ്പില്‍ മജീദിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവംത്തില്‍ പ്രതികളെ പിടികൂടണമെന്ന് മുസ്ലീംലീഗ്. സമാധാനാന്തരീക്ഷം നിലനിലല്‍ക്കുന്ന മൂരികുത്തിയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
ജില്ലാസെക്രട്ടറി സി.പി.എ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം മജീദിന്റെ വീട് സന്ദര്‍ശിച്ചു. പഞ്ചായത്ത് ഭാരവാഹികളായ കെ.ടികുഞ്ഞമ്മദ്, പി.സി ഉബൈദ്, മുഹമ്മദ് ലാല്‍, കാപ്പുമ്മല്‍ ഇബ്രാഹീം, പി.കെ ജമാല്‍, ടി.കെ ഇബ്രാഹിം, എന്‍. കെ ഹാരിസ് സംബന്ധിച്ചു.
മജീദിന്റെ വീടിന് നേരെ ഇന്നലെ പുലര്‍ച്ചെയാണ് ആജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞത്.