മാസപ്പിറവി കണ്ടു, ഞായറാഴ്ച റമദാൻ ഒന്ന്, ഇനി വ്രതാനുഷ്ഠാനത്തിൻ്റെ നാളുകൾ
കോഴിക്കോട്: കാപ്പാടും പൊന്നാനിയിലും വർക്കലയിലും മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.
ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

അതേസമയം, വെള്ളിയാഴ്‌ച വൈകീട്ട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഒമാൻ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാൻ ഒന്ന് സ്ഥിരീകരിച്ച് വ്രതം ആരംഭിച്ചിരുന്നു. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്.
Summary: The moon has risen, Sunday is the first of Ramadan, and now are the days of fasting