വളയത്ത് ഐ.ടി.ഐ. കെട്ടിടനിര്‍മാണം; എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു


വളയം: വളയത്ത് പുതിയ ഐ.ടി.ഐ കെട്ടിടനിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമി ഇ.കെ വിജയന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു. വളയം ചെക്കോറ്റയില്‍ ഗ്രാമപ്പഞ്ചായത്ത് സൗജന്യമായി കൈമാറിയ ഒരേക്കര്‍ സ്ഥലത്താണ് ഐ.ടി.ഐക്കായി പുതിയ കെട്ടിടം പണിയുന്നത്.

തിരുവനന്തപുരം ആസ്ഥാനമായ ഹെതര്‍ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്. തൊഴില്‍വകുപ്പ് കിഫ്ബി മുഖേന 8.33 കോടിരൂപയാണ് കെട്ടിടനിര്‍മാണത്തിനായി അനുവദിച്ചത്.

വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് വളയത്ത് ഐ.ടി.ഐ. അനുവദിച്ചത്. എന്നാല്‍, ഒന്നരപ്പതിറ്റാണ്ടായി ടൗണിലെ താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.ഗ്രാമപ്പഞ്ചായത്തിന്റെ ഏറെക്കാലത്തെ ശ്രമഫലമായാണ് ഐ.ടി.ഐ.ക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നത്.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി നിഷ, കെ വിനോദ് കൃഷ്ണ, പഞ്ചായത്തംഗം വി.പി ശശിധരന്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം എ.എക്‌സ്.ഇ. കെ.കെ ബിനീഷ്, അസി. എന്‍ജിനിയര്‍ പി.കെ സുരഭി, ഓവര്‍സിയര്‍ പി.കെ ലാരി, ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ആര്‍.സ്‌നേഹലത, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ സി.കെ പ്രസാദ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

summary: the MLA visited the site acquired for constructing the new building of valayam ITI