പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ ഇനി മെച്ചപ്പെട്ട സൗകരങ്ങളിലേക്ക്; സ്റ്റേഷന്റെ ഭൗതീക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ
പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷന്റെ ഭൗതീക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 50 ലക്ഷം രൂപ അനുവദിക്കുമെന്നു ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 13 ലക്ഷത്തോളം രൂപ വകയിരുത്തി നിര്‍മ്മിച്ച പേരാമ്പ്ര പോലീസ് സ്റ്റേഷന്റെ ഇന്റേണല്‍ റോഡ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസുകാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമടക്കം താമസ സൗകര്യം, വൃത്തിയുള്ള കാന്റീന്‍, സ്റ്റേഷനുകളില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യം, കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലം തുടങ്ങിയവ ഏര്‍പ്പെടുത്തണം.
പെരുവണ്ണാമൂഴി, മേപ്പയ്യൂര്‍ സ്റ്റേഷനുകള്‍ക്ക് സ്വന്തം കെട്ടിടമെന്ന ലക്ഷ്യം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എ.എസ്. പി വിഷ്ണു പ്രദീപ് ഐ.പി.എസ്, പി.ജി സൂരജ് (അസി.എക്‌സി.എഞ്ചിനീയര്‍), സൗദ( എഞ്ചിനീയര്‍ ), ഹബീബുള്ള (എസ്.ഐ), വാര്‍ഡ് മെമ്പര്‍ മിനി പൊന്‍പറ എന്നിവര്‍ സംസാരിച്ചു. സി.ഐ എം.സജീവന്‍ സ്വാഗതം പറഞ്ഞു.
summery: the mla said that 50 lakh will be allocated to increase the physical facilities of perambra police station