അഭിമാനകരമായ നേട്ടവുമായി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; വിദ്യര്‍ത്ഥികളെ അനുമോദിക്കാന്‍ മന്ത്രിയെത്തും


പാലേരി: എസ്.എസ്.എല്‍.സി പ്ലസ്റ്റു പരീക്ഷയില്‍ അഭിമാന നേട്ടം കൈവരിച്ച വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ മന്ത്രി നേരിട്ടെത്തും.

ഇത്തവണത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സമ്പൂര്‍ണ വിജയം കൈവരിച്ചതോടൊപ്പം പ്ലസ് ടു പരീക്ഷാഫലത്തിലും കൂടുതല്‍ ഉയര്‍ന്ന റാങ്കാണ് സ്‌കൂള്‍ നേടിയത്. പത്താംക്ലാസ് പൊതുപരീക്ഷ എഴുതിയ 315 പേരും ജയിച്ചിട്ടുണ്ട്.

ശനിയാഴ്ച പകല്‍ 12 മണിക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന അനുമോദന സദസ്സ് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ആശംസകള്‍ നേരും.

summery: the minister personally fecilitated the students of vadakkumpart higher secondary school