സി.പി.ഐ നേതാവും ഒഞ്ചിയം പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി.ശശിയുടെ ഓർമ്മ പുതുക്കി നാട്
ഒഞ്ചിയം: സി.പി.ഐ വടകര മണ്ഡലം സെക്രട്ടറിയും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അംഗ വും ആയിരുന്ന കെ.പി ശശിയുടെ ഒൻപതാമത് ചരമ വാർഷിക ദിനം ഒഞ്ചിയം വെള്ളികുളങ്ങരയിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
വളരെ ചെറുപ്പത്തിലെ പൊതുരംഗത്ത് സജീവമായിരുന്ന ശശി വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തന ത്തിലൂടെയാണ് പാർട്ടിയുടെ നേതൃത്വത്തിൽ എത്തിയത്. ശശിയുടെ വേർപാട് സൃഷ്ടിച്ച ശൂന്യത മറികടക്കാൻ കൂട്ടായ പ്രവർത്തനത്തിലൂടെയെ സാധിക്കൂ എന്ന് സുരേഷ് ബാബു പറഞ്ഞു.
കെ.ഗംഗാധര കുറുപ്പ് അധ്യക്ഷത വഹിച്ചു.
സ്മൃതി മണ്ഡപത്തിൽ കാലത്ത് പുഷ്പാർച്ചന നടന്നു. ആർ.സത്യൻ, എൻ.എം.ബിജു, സി.രാമകൃഷ്ണൻ, വി.പി.രാഘവൻ എന്നിവർ സംസാരിച്ചു.

Summary: The memory of K. P. Shashi, who was a CPI leader and a member of Onchiyam Panchayat, has been revived.