അഴിയൂരിലെ തെങ്ങ് കയറ്റ തൊഴിലാളിയും സാമൂഹ്യ പ്രവർത്തകനുമായ സലീഷിൻ്റെ ഓർമ്മകൾക്ക് ഒരാണ്ട്; സ്മരണ പുതുക്കി നാട്ടുകാരും സുഹൃത്തുക്കളും
അഴിയൂർ: തെങ്ങ്കയറ്റ തൊഴിലാളിയും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായ സലീഷിന്റെ ഓർമ്മകൾക്ക് ഒരാണ്ട്. സലീഷിൻ്റെ ഓർമ്മ പുതുക്കി സുഹൃത്തുക്കളും നാട്ടുകാരും ഒത്തുകൂടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അത്താണിക്കൽ അഴിയൂർ സെൻട്രൽ എൽ.പി സ്ക്കൂളിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
അഴിയൂർ ഗവൺമെൻ്റ് ഹയർ സെക്കന്റെറി സ്കൂൾ പൂർവ്വാധ്യാപകൻ കുഞ്ഞൻ മാസ്റ്റർ അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്തു. സലീഷിന്റെ വിവിധ മേഖലയിലുള്ള സുഹൃത്തുക്കൾ ചേർന്ന് രുപീകരിച്ച സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സലീഷിന്റെ മരിക്കാത്ത ഓർമ്മകളുമായി അനുസ്മരണ സദസ്സ് നടത്തിയത്.
ചടങ്ങിൽ മുബാസ് കല്ലേരി അദ്ധ്യക്ഷത വഹിച്ചു. നവാസ് നെല്ലോളി, പ്രധീപൻ പേരാമ്പ്ര, പ്രധീപൻ മാസ്റ്റർ, അഹമ്മദ് കൽപ്പക, മനോജ്.എം, ശ്രീധരൻ കെ, പ്രകാശൻ കെ.വി, സുരേഷ് ഒതയോത്ത്, ഷാജു ആവണ എന്നിവർ സംസാരിച്ചു. അജീഷ് കെ.ടി സ്വാഗതവും ഷിബു സി.പി നന്ദിയും പറഞ്ഞു.