പാലിയേറ്റിവ് ദിനം; ചോമ്പാൽ സുരക്ഷ പാലിയേറ്റീവ് സൊസൈറ്റിയുടെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത് നിരവധി പേർ


ചോമ്പാല: ഒക്റ്റോബർ 12 ലോക പാലിയേറ്റിവ് ദിനം ചോമ്പാൽ സുരക്ഷ പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. സൊസൈറ്റിയുടെ കാപ്പുഴക്കൽ യൂനിറ്റിൽ സൗജന്യ ബ്ലഡ് പ്രഷർ, ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

സുജിത് പുതിയോട്ടിൽ,കലേഷ് കുമാർ വി.സി, മഹേഷ് എം.കെ, സുരേഖ. പി, അശ്വതി കെ, ദിൽന കെ.പി, കൃഷ്ണദേവ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.