ബഫര്‍ സോണ്‍; സര്‍വേ നമ്പര്‍ ചേര്‍ത്ത ഭൂപടം പ്രസിദ്ധീകരിച്ചു, വിശദവിവരങ്ങളറിയാം
തിരുവനന്തപുരം: മലബാര്‍ വന്യജിവി സങ്കേതം ഉള്‍പ്പെടെയുള്ള മേഖലകളിലെ സര്‍വേ നമ്പര്‍ ചേര്‍ത്ത ബഫര്‍ സോണ്‍ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചു.
ജനവാസകേന്ദ്രങ്ങളെയും നിര്‍മ്മിതികളെയും ഒഴിവാക്കിക്കൊണ്ട്, പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള, 2021-ല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച, ബഫര്‍ സോണ്‍ ഭൂപടത്തിന്റെ കരട് കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ സര്‍വ്വേ നമ്പര്‍ കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള മാപ്പുകളാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്.
ഭൂപടത്തില്‍ അവ്യക്തതയോ, പിഴവുകളോ കണ്ടെത്തുകയാണെങ്കില്‍ ജനുവരി ഏഴിനുള്ളില്‍ പരാതി നല്‍കാമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞദിവസം പുറത്തുവിട്ട കരട് ഭൂപടത്തില്‍ അപാകതകളുണ്ടെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വേ നമ്പര്‍ ചേര്‍ത്ത ഭൂപടം പ്രസിദ്ധീകരിച്ചത്.
അതേസമയം, വിദഗ്ധ സമിതിയുടെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടുകയും ചെയ്തു.
വിശദവിവരങ്ങളറിയാം https://kerala.gov.in/subdetail/MTAzNDg5MDcyLjI4/MjIwNjM2NjAuMDg=
summary: the map was published adding the survey number on buffer zone issue