അഴിയൂർ ചെക്ക്പോസ്റ്റിനു സമീപം അരയാലിനു മുകളിൽ കയറിയ ആൾ ബോധരഹിതനായി കൊമ്പുകൾക്കിടയിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേനയെത്തി


അഴിയൂർ: അഴിയൂർ ചെക്ക് പോസ്റ്റിനു സമീപമുള്ള അരയാലിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേന സുരക്ഷിതമായി താഴെ ഇറക്കി. കൊട്ടാരക്കര സ്വദേശി പ്രദീപനാണ് അരയാൽ മരത്തിനു മുകളിൽ കുടുങ്ങിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും ഇയാൾ ബോധരഹിതനായി കൊമ്പുകൾക്കിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ വർഗ്ഗീസ്.പി.ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്. സീനിയർ ഫയർ ഓഫീസർ അനീഷ്.ഒ, ലിജു, ഷിജു.ടി.പി, സിബിഷാൽ.പി.ടി.കെ എന്നിവരാണ് മരത്തിൽ കേറി പ്രദീപനെ താഴെ ഇറക്കിയത്. സംഘത്തിൽ അനിത്ത് കുമാർ.കെ.വി. സന്തോഷ്.കെ, ലികേഷ്.വി, രതീഷ്.ആർ എന്നിവരുമുണ്ടായിരുന്നു.

Summary: The man who had climbed on top of Arayal near Azhiyur check post fell unconscious and got caught between the branches; The fire brigade came to the rescue