അന്ന് കൊയിലാണ്ടി, ഇന്ന് കോഴിക്കോട്; മാസങ്ങളുടെ വ്യത്യാസത്തിൽ അയ്യപ്പ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റുകൾക്ക് ഒന്നാം സമ്മാനം


കൊയിലാണ്ടി: മാസങ്ങളുടെ വ്യത്യാസത്തിൽ അയ്യപ്പ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം. ഇന്ന് നറുക്കെടുത്ത നിർമൽ ലോട്ടറിയിലൂടെയാണ് അയ്യപ്പ ഏജൻസിയിലേക്ക് വീണ്ടും ഭാ​ഗ്യമെത്തിയത്. സെപ്തംബറിലും ഏജൻസി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.

കൊയിലാണ്ടിയിലെ അയ്യപ്പൻ ലോട്ടറി ഏജൻസിയിലൂടെ വിറ്റ ടിക്കറ്റിനായിരുന്നു നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപയാണ് ലഭിച്ചത്. ഇന്ന് ഫിഫ്റ്റി-ഫിഫ്റ്റിയുടെ ഒരു കോടി രൂപയാണ് ലഭിച്ചത്.

സെപ്തംബർ ഒമ്പതിനായിരുന്നു നിർമ്മൽ ലോട്ടറിയുടെ നറുക്കെടുപ്പ്. അന്നേ ദിവസം കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന അയ്യപ്പൻ ലോട്ടറിയുടെ ഏജൻസി ഓഫീസിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. എന്‍.യു.896865 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സ്ഥാനം നേടിയത്.

കോഴിക്കോട് ബസ് സ്റ്റാൻഡിലെ ഏജൻസി ഓഫീസിൽ വിറ്റ FN 525247 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ഇത്തവണ അടിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

താമരശ്ശേരി ലോട്ടറി ഓഫീസിൽ നിന്നാണ് ഒന്നാം സമ്മാനം ലഭിച്ച രണ്ട് ടിക്കറ്റുകളും എത്തിച്ചത് എന്നതും വിജയത്തിൽ കൗതുകമുണർത്തുന്നു. സെപ്റ്റംബർ ഒന്നിനാണ് പുതിയ ബസ് സ്റ്റാന്റിൽ അയ്യപ്പൻ ലോട്ടറി ഏജൻസി ഓഫീസ് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഭാ​ഗ്യം എത്തിയത്.

Also Read- നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം കൊയിലാണ്ടിയില്‍; ഭാഗ്യശാലിക്ക് ലഭിക്കുന്നത് എഴുപത് ലക്ഷം രൂപ

Also Read- അടിച്ചു മോനേ.. ഒരു കോടി: ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം കൊയിലാണ്ടി വഴി കോഴിക്കോട്, ഭാഗ്യം വന്നത് അയ്യപ്പന്‍ ഏജന്‍സിയിലൂടെ


Summary: The lucky winner who won Rs 1 croe through a ticket sold at Ayyappan Lottery Agency in kozhikode.