കല്ലേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു
തണ്ണീർപ്പന്തൽ: കല്ലേരിയിൽ ഓടി കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. വാഹനം പൂർണമായും കത്തി നശിച്ചു. ഇന്ന് രാത്രി 7.45 ഓടെയായിരുന്നു സംഭവം.
കുനിങ്ങാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. കല്ലേരിയിലെത്തിലെത്തിയപ്പോൾ തീ ഉയരുന്നത് കണ്ട് വാഹനം പെട്ടെന്ന് നിർത്തി ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പട്ടു. പാലക്കാട് സ്വദേശിയാണ് വാഹനത്തിൻ്റ ഡ്രൈവർ. പഴയ റഫ്രിജറേറ്ററിൻ്റ ഭാഗങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഉടൻ സമീപവാസികൾ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.

സ്റ്റേഷൻ ഓഫീസർ വരുൺ എസിന്റെ നേതൃത്വത്തിൽ നാദാപൂരത്ത് നിന്നും അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റെത്തി തീ പൂർണമായും അണച്ചു. തീ അണച്ചത്. തീപ്പിടിത്തിന്റെ കാരണം വ്യക്തമല്ല. ഇതേ തുടർന്ന് കുനിങ്ങാട് – വില്ലപ്പള്ളി വടകര റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.