നിയന്ത്രണംവിട്ട് ലോറി ബൈക്കിലിടിച്ചു; കാസർഗോഡ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


കാസർഗോഡ്: കാസർഗോഡ് പടന്നക്കാട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്, തൻവീർ എന്നിവരാണ് മരിച്ചത്. നീലേശ്വരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് ലോറിക്കടിയിൽപ്പെട്ടാണ് യുവാക്കൾ മരിച്ചത്.

രണ്ട് ലോറികൾക്കിടയിൽ ബൈക്ക് യാത്രികർ കുടുങ്ങുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറിയുടെ ഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Summary: The lorry lost control and hit the bike; Two young bikers met a tragic end after being hit by a lorry in Kasaragod