‘കരുതലും കൈത്താങ്ങും’ അദാലത്തിന് അപേക്ഷ സമര്‍പ്പിച്ചില്ലേ? വിഷമിക്കേണ്ട, സമയപരിധി ഏപ്രിൽ 15 വരെ നീട്ടി, വിശദാംശങ്ങൾ
www.karuthal.kerala.gov.in എന്ന പോര്‍ട്ടല്‍, അക്ഷയ സെന്ററുകള്‍ എന്നിവ മുഖേനെ പരാതിയും അപേക്ഷയും നൽകാം. ഏപ്രില്‍ 15 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ താലൂക്ക് ഓഫീസുകളില്‍ നേരിട്ടും പരാതി സ്വീകരിക്കും.
മേയ് രണ്ടുമുതൽ എട്ടുവരെയാണ് ജില്ലയിൽ താലൂക്കുതല പരാതിപരിഹാര അദാലത്ത് നടക്കുക. മേയ് രണ്ടിന് കോഴിക്കോട്, നാലിന് വടകര, ആറിന് കൊയിലാണ്ടി, എട്ടിന് താമരശ്ശേരി എന്നിങ്ങനെയാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്.
അതിർത്തിനിർണയം, അനധികൃത നിർമാണം, ഭൂമികൈയേറ്റം, അതിർത്തിത്തർക്കം വഴിതടസ്സപ്പെടുത്തല്‍ ഉൾപ്പെടെയുള്ള ഭൂമിസംബന്ധമായ വിഷയങ്ങള്‍ അദാലത്തിൽ പരിഗണിക്കും.
പരിസ്ഥിതിമലിനീകരണം, മാലിന്യസംസ്‌കരണം, തെരുവുനായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകൾ, വയോജനസംരക്ഷണം, കെട്ടിടനിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണം, റേഷൻ കാർഡ് (എ.പി.എൽ./ബി.പി.എൽ.) ചികിത്സാ ആവശ്യങ്ങൾക്ക്, വന്യജീവി ആക്രമണങ്ങളിൽനിന്ന് സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ/അപേക്ഷകൾ, കൃഷിനാശത്തിനുള്ള സഹായം, കാർഷികവിളകളുടെ സംരക്ഷണവും വിതരണം, ഭക്ഷ്യസുരക്ഷ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ശാരീരിക-ബുദ്ധി-മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, സഹായധനം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി ഉൾപ്പെടെയുള്ള വിഷയങ്ങളും അദാലത്തിൽ പരിഗണിക്കും.