ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് പണി ഉടന്‍ തുടങ്ങും
മണിയൂര്‍: കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് പണി ഉടന്‍ തുടങ്ങുമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവില്‍ നിയമതടസ്സങ്ങളില്ല. നഷ്ടപെടുന്ന കെട്ടിടങ്ങളുടെയും മരങ്ങളുടെയും മതിലുകളുടെയും വിലനിര്‍ണയം ഉള്‍പ്പെടെ നടന്നുവരികയാണെന്നും എംഎല്‍എ അറിയിച്ചു.
ഗതാഗത പഠനത്തിന്റെ അടിസ്ഥാനത്തില്‍ 10മീറ്റര്‍ വീതിയില്‍ റോഡ് വികസനമാണ് കിഫ്ബി ലക്ഷ്യമിടുന്നത്. 10 മീറ്റര്‍ റോഡ് മാത്രമാണ് ആവശ്യമുള്ളതെന്നത് കിഫ്ബിയുടെ തീരുമാനമാണ്. അതിനുള്ള നടപടികളാണ് മുന്നോട്ടുപോകുന്നതെന്നും എംഎല്‍എ പറഞ്ഞു. നാലു മാസത്തിനകം ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. റോഡ് വികസനഘട്ടങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കും. വികസനത്തില്‍ അന്യായമായ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
പരാതിക്കാര്‍ക്ക് പറയാനുള്ളത് ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ ഘട്ടത്തില്‍ കേള്‍ക്കാമെന്ന് പറഞ്ഞ് കോടതി കേസ് അവസാനിപ്പിച്ചതാണ്. ജനങ്ങളുടെ സഹകരണത്തോടെ റോഡ് നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Description: The Kuttoth-Attakkund jetty road work will start soon