‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’; കോഴിക്കോട് നോര്‍ത്ത് ജില്ലാ ഇസ്ലാമിക് കോണ്‍ഫറന്‍സിന് കുറ്റ്യാടിയില്‍ ഇന്ന് തുടക്കം
കുറ്റ്യാടി: വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കുറ്റ്യാടിയില്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ ഇസ്ലാമിക് കോണ്‍ഫറന്‍സ്. ഇന്ന് മുതല്‍ ഒക്ടോബര്‍ 30 വരെയാണ് പരിപാടി നടക്കുന്നത്.
സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് വായന, പ്രതിരോധം, സമൂഹം എന്ന പ്രമേയത്തില്‍ വൈകുന്നേരം 4മണിയ്ക്ക് ഐഡിയ പബ്‌ളിക് സ്‌കൂള്‍ വെച്ചു നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. പുസ്തകമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്യും. റാഫി പേരാമ്പ്ര സമാപന പ്രസംഗം നിര്‍വഹിക്കും.
29ന് വൈകുന്നേരം 4ന് നടക്കുന്ന കല, സംസ്‌കാരം, സമൂഹം സെഷനില്‍ അലി കണ്ണോത്ത്, കെ.ടി സൂപ്പി, അഹമ്മദ് മൂന്നാംകൈ, നവാസ് മൂന്നാംകൈ എന്നീ കലാപ്രതിഭകളെ ആദരിക്കും. കേരള മാപ്പിളകലാ അക്കാദമി സെക്രട്ടറി നൗഷാദ് വടകര ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ തമീസ് അഹമ്മദ്, ഇവി അബ്ബാസ് സുല്ലമി പങ്കെടുക്കും.
രാവിലെ 9ന് ആരംഭിക്കുന്ന സമാപന ദിന പരിപാടികള്‍ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എം.പി മുഖ്യാതിഥിയാകും. നൗഷാദ് കാക്കവയല്‍, എം.ടി മനാഫ്, എം അഹമ്മദ്കുട്ടി മദനി, സൈനബ ഷറഫിയ്യ, ജാബിര്‍ അമാനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നിര്‍വഹിക്കും.
ഉച്ചതിരിഞ്ഞു നടക്കുന്ന കാത്തുവെക്കാം സൗഹൃദ കേരളം സെഷന്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഉമ്മര്‍ പാണ്ടികശാല, ടി ശാക്കിര്‍ വേളം, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി, ജഅ്ഫര്‍ വാണിമേല്‍, അന്‍വര്‍ സാദത്ത്, വി കെ ഫൈസല്‍, റിഹാസ് പുലാമന്തോള്‍, ഇര്‍ഷാദ് സ്വലാഹി എന്നിവര്‍ സംസാരിക്കും.
കൊച്ചുകുട്ടികള്‍ക്കായി കിഡ്കോണ്‍, ഒപ്പന, കോല്‍ക്കളി തുടങ്ങിയ വിവിധ പരിപാടികള്‍ അനുബന്ധമായി നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ.എം കുഞ്ഞമ്മദ് മദനിയും കണ്‍വീനര്‍ ജലീല്‍ കീഴൂരും അറിയിച്ചു
സമ്മേളനത്തിനു മുന്നോടിയായി മയക്കുമരുന്നു ലഹരിക്കെതിരായ ബോധവത്കരണാര്‍ഥം വിദ്യാര്‍ഥി- വനിതാ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.