സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി; കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന സർക്കാറിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറി. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് വീടുകൾ നിർമ്മിച്ചത്. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട താക്കോൽ ദാനം നിർവഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും നിർവഹിച്ചത്. ഇതിലൂടെ നിരവധി കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് അംഗം ആന്‍സമ്മ, വി.ഇ.ഒമാരായ വിശ്വന്‍ ഉന്തുമ്മല്‍, റജുല്‍ വി എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.