വീടെന്ന സ്വപ്‌നം പൂവണിഞ്ഞു; കൂത്താളിയില്‍ ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി


കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. പഞ്ചായത്തില്‍പ്പെട്ട കരിങ്ങാറ്റിമേല്‍ ദേവിയുടെ വീടിന്റെ താക്കോലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു കൈമാറിയത്. 2020 ഭവന പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടാണിത്.

ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ഗോപി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നളിനി പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജശ്രീ ടി, പഞ്ചായത്ത് അക്കൗണ്ടന്റ് സനല്‍, വിഇഒ സവിത ധന്യ മാധവന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു സി.കെ സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ ദിനേശന്‍ പി നന്ദിയും പറഞ്ഞു.