ജലജീവന്‍ പദ്ധതിയുടെ പൈപ്പിടുന്നതിനായി റോഡ് വെട്ടി പൊളിച്ചു; മൊയിലോത്തറ-അംഗനവാടി റോഡിലൂടെയുളള യാത്ര ദുഷ്‌കരം
പേരാമ്പ്ര: ജലജീവന്‍ പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടി പൊളിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്തറ പ്രദേശവാസികള്‍. മൊയിലോത്തറ ചെറിയഇല്ലത്ത് -ബാലവാടി റോഡില്‍ കുടിവെള്ള പൈപ്പിടുന്നതിനായി റോഡിന് നടുവിലൂടെയാണ് വെട്ടിപ്പൊളിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് ഇവിടെ കുറേ ഭാഗം കോണ്‍ക്രീറ്റ് ചെയ്തും ബാക്കി ഭാഗം കോണ്‍ക്രീറ്റ് ചെയ്തും ഗതാഗതയോഗ്യമാക്കിയത്. എന്നാല്‍ ജലജീവന്‍ പദ്ധതിക്കായി റോഡിന് നടുവില്‍ മണ്ണുമാന്തി യന്ത്രം കൊണ്ട് വെട്ടി പൊളിക്കുകയായിരുന്നു.
റോഡിന് അരികിലൂടെ കുഴിയെടുത്ത് പൈപ്പ് ഇട്ടിരുന്നെങ്കില്‍ റോഡ് തകരില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴ തുടങ്ങിയതോടെ ഇതിലൂടെയുള്ള കാല്‍നട യാത്രപോലും ദുഷ്‌കരമാണ്.